CinemaGeneralMollywoodNEWS

ആമിയ്ക്ക് തിരിച്ചടി; ഹര്‍ജിയില്‍ പറയുന്നതിങ്ങനെ

മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ‘ആമി’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന വാദവുമായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയുള്ള ചിത്രീകരണമാണ് ആമിയെന്നും യഥാര്‍ത്ഥ സംഭവങ്ങളെ വളച്ചൊടിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകനായ കെ. പി രാമചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ എതിര്‍ കക്ഷികളായ സംവിധായകൻ കമലിനും ചിത്രത്തിന്റെ നിർമാതാക്കൾക്കും നോട്ടീസ് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 9-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button