വിവാദ ബോളിവുഡ് ചിത്രം പദ്മാവത് രാജ്യത്ത് വിജയകരമായി പ്രദര്‍ശനം തുടരുന്നുവെങ്കിലും ചിത്രത്തിന് മലേഷ്യയില്‍ നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. സഞ്ജയ് ലീല ബന്‍സലി സംവിധാനം ചെയ്ത ചിത്രത്തില്‍ മുസ്ലീം വികാരത്തെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളുടെന്ന് ചൂണ്ടിക്കാട്ടിയാണ് മലേഷ്യയില്‍ സിനിമ നിരോധിച്ചത്.
മത വികാരത്തെ വ്രണപ്പെടുത്തുന്ന ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സബര്‍ബെ അബ്ദുള്‍ അസീസ് പറഞ്ഞു. സിനിമയുടെ കഥപറച്ചില്‍ ഇസ്ലാം വിരാകതെ സ്പര്‍ശിക്കുന്നു. ഒരു മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യമായ മലേഷ്യയില്‍ അത് വലിയ പ്രശ്നമാണെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബഞ്ചാണ് തള്ളിയത്. ചിത്രത്തിന്റെ പേരിലടക്കം സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി പുറത്തിറങ്ങിയ ശേഷം ചില രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യം അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
Post Your Comments