CinemaNEWS

“അങ്ങനെ സംഭവിച്ചതിനാല്‍ ഭാര്യയുടെ സ്നേഹം പോലും നഷ്ടപ്പെട്ടു”; മോഹന്‍ ബാബു

സിനിമയില്‍ നിങ്ങള്‍ക്ക് ഒരു പരാജയം നേരിട്ടാല്‍ നിങ്ങളുടെ ഭാര്യപ്പോലും നിങ്ങളെ അവഗണിക്കുമെന്ന് സംവിധായകനും നടനുമായ മോഹന്‍ ബാബു. സിനിമ വളരെ ബുദ്ധിമുട്ടുള്ള മേഖലയാണെന്നും അഞ്ച് തുടര്‍ച്ചയായ ഹിറ്റുകള്‍ക്ക് ശേഷം ഒരു ചിത്രം പരാജയപ്പെട്ടാല്‍ അത് വലിയ ക്ഷീണമാണെന്നും മോഹന്‍ ബാബു പ്രതികരിച്ചു. ‘ഗായത്രി’ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്‍റെ ഭാര്യ എന്നെ ബാവ എന്നാണ് വിളിച്ചു കൊണ്ടിരിക്കുന്നത് , പക്ഷെ ഇപ്പോള്‍ ആ വിളിയില്ല, കാരണം സമീപ കാലത്തായി എന്റെ പേരില്‍ ഒരു വിജയം പോലുമില്ല,” പുതിയ ചിത്രത്തിനായി വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അതിന്‍റെ റിസള്‍ട്ട് ദൈവം നല്‍കട്ടെയെന്നും മോഹന്‍ ബാബു കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button