CinemaGeneralNEWS

അച്ഛന്‍റെ സ്നേഹം തേന്മാവിന്‍ കൊമ്പത്തിനും ഉയരെ; കല്യാണിക്ക് പറയാനുള്ളത്

പ്രിയദര്‍ശന്റെ പ്രിയപുത്രി കല്യാണി തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ച് കഴിഞ്ഞു, ‘ഹലോ’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരപുത്രി അച്ഛന്‍ പ്രിയദര്‍ശന് പിറന്നാള്‍ സന്ദേശവുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കല്യാണിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്.

“ലൊക്കേഷനില്‍ വലിയ തൊപ്പിയും സണ്‍ഗ്ലാസും വെച്ച് നടന്നിരുന്ന അച്ഛനൊപ്പം സെറ്റുകളിലായിരുന്നു ഞാന്‍ വളര്‍ന്നത്. ആക്ഷന്‍ എന്ന് വിളിച്ച് പറയുന്നതിനിടയിലും സിനിമയെക്കുറിച്ച് എനിക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞു തരുമായിരുന്നു. 
താങ്കള്‍ തൊണ്ണൂറില്‍ അധികം സിനിമകള്‍ ചെയ്തു, പക്ഷെ അവയിലെ ഏറ്റവും ബസ്റ്റ് ക്രിയേഷന്‍ ഞാനാണ്” – കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button