
നടിയും അവതാരകയുമായ സുബി സുരേഷിനെ ചുറ്റിപറ്റി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയ്ക്കെതിരെ തന്റെ നിലപാട് വ്യക്തമാക്കി സുബി സുരേഷ്. തന്നെ പ്രണയിച്ചയാള്‍ പണത്തിന് പ്രാധാന്യം നല്‍കിയെന്നും അത് കൊണ്ടാണ് ആ ബന്ധം സുബി സുരേഷ് ഉപേക്ഷിച്ചതെന്നുമായിരുന്നു സുബിയ്ക്കെതിരെയുള്ള അപവാദ പ്രചരണം.
സംഭവത്തെക്കുറിച്ചു സുബി സുരേഷ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത് ഇങ്ങനെ
“ഈ പ്രായംവരെ ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട് എന്ന് ഒരു ടിവി ഷോയില്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് പതിനഞ്ച് വര്‍ഷം മുന്‍പുള്ള കാര്യമാണ്, അതാണ് ഇന്നലത്തേതു പോലെ ആളുകള്‍ പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്. എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്നു പറയുമ്പോള്‍ അറിയാമല്ലോ അന്ന് എന്റെ കയ്യില്‍ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്, ഇത്തരം വാര്‍ത്തകളെയൊക്കെ പോസിറ്റീവായേ കാണാറുള്ളൂവെന്നും”, സുബി ചിരിയോടെ പറയുന്നു.
Post Your Comments