സ്ത്രീ വിരുദ്ധതയാണ് സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ‘കസബ’യുടെ പേരില്‍ പാര്‍വതി പോരിനിറങ്ങിയതും പിന്നീടത് വലിയ ചര്‍ച്ചയായി മാറിയതുമൊക്കെ നമ്മള് കണ്ടതാണ്. നായകന്മാരോളം പ്രതിഫലം നായികമാര്‍ക്ക് കിട്ടില്ലെന്ന പരാതി റിമ കല്ലിങ്കലും ഉന്നയിച്ചിരുന്നു. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ നായകന്റെ നിഴലായി തളയ്ക്കപ്പെടുന്നു എന്നതായിരുന്നു റിമയുടെ പ്രധാന ആരോപണം. മമ്മൂട്ടി അവതരിപ്പിച്ച രാജന് സക്കറിയെയാണ് പാര്‍വതി വിമര്‍ശിച്ചതെങ്കില്‍ നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകനോടായിരുന്നു റിമയുടെ പ്രതിഷേധം.
എന്നാല്‍ തമിഴിലെത്തിയാല്‍ സംഗതി മറിച്ചാണ്. അവിടെ സ്ത്രീ വിരുദ്ധതയല്ല പ്രശ്നം. ഏതു സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നിഴലായി നിന്ന് ആടിപ്പാടാന്‍ അവര്‍ റെഡിയാണ്.പക്ഷെ രണ്ടു നായികമാര്‍ ഒരു ചിത്രത്തിലുണ്ടായാല് ആകെ പുലിവാലാകും എന്നതാണ് സാമി 2 എന്ന ചിത്രം നല്കുന്ന മുന്നറിയിപ്പ്. നായികയ്ക്ക് പ്രാധാന്യം കൂടിയതിന്റെ പേരില്‍ മറ്റൊരു നായികയാണ് ചിത്രത്തിന്റെ സെറ്റില്‍ വില്ലത്തിയായത്.
‘സാമി 2’ എന്ന ചിത്രം തമിഴിലെ സ്ഥിരം മാസ് മാസാല ആണെങ്കിലും സൂപ്പര്‍ താരം വിക്രത്തിനോളം പ്രാധാന്യം ആ ചിത്രത്തിലെ നായിക കഥാപാത്രത്തിനുണ്ട്. നായികയ്ക്ക് ആ പ്രാധാന്യം നല്‍കുന്നത് ചിത്രത്തിന്റെ സംവിധാകനായ ഹരിയാണ്, അതില്‍ യാതൊരു എതിര്‍പ്പും ഇല്ലാതെയാണ് സൂപ്പര്‍ താരം വിക്രമും ആ ചിത്രത്തില്‍ സഹകരിച്ചു കൊണ്ടിരിക്കുന്നത്, എന്നാല്‍ കീര്‍ത്തിയുടെ കഥാപാത്രത്തിന് പ്രാധാന്യം കൂടിപ്പോയെന്ന കാരണത്താല്‍ ചിത്രത്തില്‍ നിന്നും പിന്മാറിയിരിക്കുന്നതോ? ആ ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്ന തൃഷയാണ്. സിനിമകളിലെ സ്ത്രീ വിരുദ്ധത പുരുഷന്റെ കുറ്റമായി മാത്രം ചാര്‍ത്തപ്പെടുമ്പോള്‍ കീര്‍ത്തിയുടെ കഥാപാത്രത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയതിന്റെ പേരില്‍ തൃഷ പിന്മാറിയതിനെ എന്ത് പേരിട്ടാകും വിളിക്കുക.
Post Your Comments