
തെന്നിന്ത്യന്‍ നായിക തമന്നയ്ക്ക് എതിരെ ചെരിപ്പേറ് നടത്തിയ കരിമുള്ള എന്ന യുവാവിനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ചെരിപ്പേറ് നടത്താനുണ്ടായ കാരണം എന്തെന്ന് ചോദിച്ചപ്പോള്‍ കരിമുള്ള പറഞ്ഞത് സമീപ കാലത്തായി തമന്ന ഒരു നല്ല ചിത്രങ്ങളിലും അഭിനയിക്കുന്നില്ലെന്നും അതിന്റെ പ്രതികാരമായിട്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നും കരിമുള്ള വിശദീകരിച്ചു, അതുകൊണ്ട് തന്നെ കരിമുള്ളയെ ഇനി എത്രപ്പേര്‍ ഭയക്കണം എന്നാണ് സോഷ്യല്‍ മീഡിയയിലെ രസകരമായ ചോദ്യം, നടനായാലും നടിയായാലും പ്രേക്ഷകര്‍ക്ക് മടുപ്പുണ്ടാകുന്ന സിനിമകള്‍ ആവര്ത്തിക്കുന്നവര് കരിമുള്ളയുടെ ചെരിപ്പേറില്‍ നിന്ന് രക്ഷപ്പെടട്ടെയെന്നും സോഷ്യല്‍ മീഡിയയിലുള്ളവര്‍ പരിഹസിക്കുന്നു.
Post Your Comments