തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചു. നയന്‍താര നായികയായി അഭിനയിച്ച ‘അറം’ എന്ന ചിത്രത്തിന്റെയും നയന്‍സിന്റെ അടുത്ത സുഹൃത്തായ വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘താനാ സേര്‍ന്ത കൂട്ട’ത്തിന്റെയും വിജയത്തിന് നന്ദി പറയാനായിട്ടാണ് നടി സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയത് എന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മതിവദനി ഐഎഎസ് എന്ന ജില്ലാ കളക്ടറായാണ് നയന്‍താര അറം എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് അറം തിയേറ്ററുകളിലെത്തിയത്. തമിഴ്നാടിന്റെ സാമൂഹിക പ്രശ്നത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു തിയേറ്ററുകളില്‍.സൂര്യ കീർത്തി സുരേഷ് എന്നിവർ അഭിനയിച്ച പുതിയ ചിത്രമാണ് താനാ സേർന്ത കൂട്ടം.
#Nayanthara at Golden temple. Looks captivating ❤️ pic.twitter.com/wYaJkScdAw
— Haricharan Pudipeddi (@pudiharicharan) January 28, 2018
Post Your Comments