GeneralMollywoodNEWS

അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ ഒന്ന് എഴുതാമോ?; മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി മുരളി ഗോപി

പത്താം ചരമ വാർഷിക ദിനത്തില്‍ അച്ഛന്‍റെ ഓര്‍മ്മകളുമായി നടന്‍ മുരളി ഗോപി, വളരെ ചുരുങ്ങിയ വാക്കുകളിലൂടെ അച്ഛന്റെ ഓര്‍മ്മകള്‍ വീണ്ടും പുതുക്കുമ്പോള്‍ ആ എഴുത്തിനു കൂടുതല്‍ തീവ്രതയേറുന്നു.

“അച്ഛന്റെ പത്താം ചരമ വാർഷികത്തിൽ, അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ ഒന്ന് എഴുതാമോ?” എന്ന് ചോദ്യം.

ഔപചാരികതയുടെ വിലങ്ങ് വീഴുന്ന നിമിഷം.
മുറിഞ്ഞു വീഴുന്ന വാക്കുകളുടെയും പൊലിഞ്ഞു വീഴുന്ന വാക്യങ്ങളുടെയും ഇടയിൽ ഊറി നിറയുന്ന ആ പേരില്ലാ പൊയ്കയിൽ, ഭാഷയുടെ കൈയ്യിലൊതുങ്ങാത്ത ഒരുപാട്… ഒരുപാട്… ഒരുപാട്… ഒരുപാട്… ഓർമ്മകൾ. 
ക്ഷമിക്കുക.

shortlink

Related Articles

Post Your Comments


Back to top button