ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് വിസ്മയ ചിത്രങ്ങള്‍ സമ്മാനിച്ച ശങ്കര്‍ ‘യന്തിരന് 2’-വിനു ശേഷം അടുത്ത സ്റ്റെപ്പ് വച്ചു. കമല്‍ ഹാസന് നായകനായി അഭിനയിച്ച ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ശങ്കറിന്റെ അടുത്ത പ്രോജക്റ്റ്. സിനിമയുടെ ചിത്രീകരണം തായ്വാനില് തുടങ്ങിയതായാണ് വിവരം. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ‘ഇന്ത്യന്‍ 2’-വില്‍ ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരാണ് അണിനിരക്കുന്നത്. ഈ വര്‍ഷത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ‘ഇന്ത്യന്‍ 2’ അടുത്ത വര്‍ഷത്തോടെ റിലീസിനെത്തുമെന്നാണ് സൂചന.
Post Your Comments