
ലയാളത്തിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള മഞ്ജുവാര്യരെയും തമിഴ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെയും സംബന്ധിക്കുന്നതാണ് പുതിയ വാര്‍ത്ത. സംഗതി എന്തെന്നാല്‍ അറിവഴകന് എന്ന സംവിധായകന്റെ തമിഴ് ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു, എന്നാല്‍ അറിവഴകന് നയന്‍താരയെ നായികയാക്കി പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്, ഇതോടെ മഞ്ജുവിന്റെ വേഷം നയന്‍താര തട്ടിയെടുത്തെന്നായിരുന്നു ഒരു വിഭാഗം പ്രചരിപ്പിച്ച വാര്‍ത്ത.
എന്നാല്‍ പ്രേക്ഷകരുടെ ആശയക്കുഴപ്പം തിരുത്തിക്കൊണ്ട് സംവിധായകന് തന്നെ രംഗത്തെത്തി.
മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന സിനിമ ഫാമിലി ത്രില്ലറാണെന്നും നയന്‍താര ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറുമാണെന്ന് അറിവഴകന് ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കിയതോടെ ഗോസിപ്പ് വാര്‍ത്തകള്‍ അപ്രത്യക്ഷമായി.
Post Your Comments