തിരക്കഥയ്ക്കുമപ്പുറം സിനിമകളില്‍ ചില താരങ്ങള്‍ സ്വതസിദ്ധമായ ശൈലിയില്‍ കയ്യില്‍ നിന്ന് ചില സംഭാഷണങ്ങള്‍ പറയാറുണ്ട്. സിനിമയിലെ ജയറാമിന്റെ ‘ശവം’ വിളി അദ്ദേഹത്തിന്റെ മാസ്സര്പീസാണ്, ‘കുത്തിക്കഴപ്പ്’ എന്ന പ്രയോഗം സ്ഥിരമായി നടത്താറുള്ളത് നടന് ബിജുമേനോനാണ്, അത് പോലെ നടന് ഇന്നസെന്റിനുമുണ്ട് ഒരു പ്രത്യേകത, . ഇന്നസന്റ് അഭിനയിച്ചിരിക്കുന്ന മദ്യാപന രംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാകും. സിനിമയിലെ വെള്ളമടി രംഗങ്ങളില്‍ ഇന്നസെന്റ് മദ്യത്തിനൊപ്പം വെള്ളം ചേര്‍ക്കില്ല എന്നതാണ് ആ പ്രത്യേകത,
‘no 20 മദ്രാസ് മെയില്‍’, ‘അഴകിയ രാവണന്’, ‘കല്യാണ രാമന്’ തുടങ്ങിയ ഏതു ചിത്രങ്ങള്‍ എടുത്തു നോക്കിയാലും മദ്യത്തിനൊപ്പം വെള്ളം ഒഴിക്കരുതെന്നു അദ്ദേഹം പറയുന്നുണ്ട്. ഇന്നസെന്റിന്റെ അത്തരമൊരു സംഭാഷണത്തില്‍ ഹ്യൂമറിന് നല്ല സാധ്യതയുള്ളതുകൊണ്ടായിരിക്കാം ഒരു പക്ഷെ എല്ലാ ചിത്രങ്ങളിലും മദ്യത്തിനൊപ്പം വെള്ളം ഒഴിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്.
Post Your Comments