അപ്പുവും, കല്യാണിയും കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ്. ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് കോമ്പോയായിരുന്നു പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീം. മോഹന്‍ലാലിന്‍റെ മകനായ പ്രണവും പ്രിയദര്‍ശന്റെ മകളായ കല്യാണിയും ഇപ്പോള്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായി മാറിക്കഴിഞ്ഞു. സ്വന്തം മകന്റെയും മകളുടെയും സിനിമാ പ്രവേശനത്തിനു ഒരേസമയം അവസരമൊരുങ്ങിയ വേളയില്‍ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുകയാണ് സൂപ്പര്‍ താരം മോഹന്‍ലാലും ഹിറ്റ് മേക്കര്‍ പ്രിയദര്‍ശനും.
‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. അച്ഛനും അമ്മയ്ക്കുമൊപ്പമിരുന്നാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കല്യാണി കണ്ടത്. അച്ഛനും അമ്മയും തനിക്ക് എല്ലാ പിന്തുണയും നല്‍കിയെന്നും അവരുടെ വേര്‍പിരിയല്‍ തന്നെ ബാധിച്ചിട്ടില്ലെന്നും കല്യാണി പറയുന്നു. കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയ താരപുത്രിയുടെ പുതിയ ചിത്രത്തിനു ഗംഭീരമായ റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്.
ഒരുകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് തന്റെ മക്കളിലൂടെ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. പ്രിയദര്‍ശന്‍ പുത്രിയുടെ ‘ഹലോ’ തെലുങ്കിലും ലാല്‍ പുത്രന്‍റെ ‘ആദി’ കേരളത്തിലും ആഘോഷമാകുമ്പോള്‍ ആരാധകരും ഈ അസുലഭ നിമിഷത്തെ ഹൃദയപൂര്‍വ്വം നെഞ്ചോട് ചേര്‍ക്കുകയാണ്.
Post Your Comments