Latest NewsMollywood

ഹാസ്യ വേദിയിൽ നിന്ന് മാള അരങ്ങൊഴിഞ്ഞിട്ട് 3 വര്‍ഷം

ലയാള സിനിമാലോകത്തെ അതുല്യ പ്രതിഭ മാള അരവിന്ദൻ വിടവാങ്ങിയിട്ട് മൂന്ന് വർഷം പിന്നിട്ടിരിക്കുന്നു. 2015 ജനുവരി 28നായിരുന്നു അദ്ദേഹത്തിന്റെ മരണം. ഓടക്കുഴല്‍, തബല വാദകന്‍, അമേച്ച്‌വര്‍-പ്രൊഫഷണല്‍ നാടക നടന്‍, അറുനൂറില്‍പ്പരം സിനിമകളിലെ അഭിനേതാവ് എന്നിങ്ങനെ അദ്ദേഹത്തിന് വിശേഷണങ്ങള്‍ ഏറെയാണ്.

മാളയിലെ സെന്റ്.ആന്റണി ഹൈ സ്കൂളിലായിരുന്നു പ്രാഥമിക പഠനം. സംഗീത അധ്യാപികയായി അമ്മയും ആ സ്കൂളില്‍ തന്നെയായിരുന്നു. അമ്മ പാട്ടുപഠിപ്പിക്കുമ്പോൾതകരപ്പെട്ടിയില്‍ താളമിട്ടു കൊണ്ടാണ് മകന്‍ കലയില്‍ എത്തുന്നത്. തുടര്‍ന്ന് അമ്മ മാളയെ കൊച്ചിന്‍ മുഹമ്മദിന്റെ ശിക്ഷണത്തില്‍ പരിശീലനത്തിനായി അയച്ചു.

തബല വായിച്ചു കൊണ്ടാണ് കലാസപര്യ എന്ന നാടകത്തിലൂടെ മാള അഭിനയ രംഗത്തെത്തുന്നത്. ആദ്യം ചെറിയ നാടകങ്ങളില്‍ അഭിനയിച്ച അരവിന്ദന്‍ പിന്നീട് പ്രൊഫഷണല്‍ നാടകവേദികളില്‍ അഭിനയിക്കാന്‍ തുടങ്ങി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റേഴ്സ്, പെരുമ്പാവൂര്‍ നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ ഒക്കെ അദ്ദേഹം നിറസാന്നിധ്യമായി. നാടകത്തിന് കേരള സര്‍ക്കാര്‍ ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ എസ്.എല്‍. പുരം സദാനന്ദന്‍ നേതൃത്വം നല്‍കുന്ന സൂര്യസോമയുടെ നിധിയിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. 15 വര്‍ഷം നാടകത്തില്‍ പ്രവര്‍ത്തിച്ചു.

1976 ല്‍ സിന്ദൂരം എന്ന ചിത്രത്തിലൂടെ മാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 40 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ 650 ലേറെ സിനിമകളില്‍ അഭിനയിച്ചു. പപ്പു മാള ജഗതി എന്ന ഒരു സിനിമ തന്നെ ഇറങ്ങിയിരുന്നു. 2013 ല്‍ ഇറങ്ങിയ ഗോഡ് ഫോര്‍ സെയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.
മാള എന്ന നടൻ മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടം തന്നെയാണെന്നതിൽ സംശയമില്ല.

shortlink

Related Articles

Post Your Comments


Back to top button