GeneralMollywoodNEWS

എനിക്ക് പൂര്‍ണ്ണ തൃപ്തിയില്ല ; ഞാന്‍ മെസേജ് അയച്ചപ്പോള്‍ മമ്മുക്ക പറഞ്ഞതിങ്ങനെ

കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാര്‍ത്തകളില്‍ ഒന്നായിരുന്നു നടി പാര്‍വതിയുമായി ബന്ധപ്പെട്ട ‘കസബ’ ആരോപണം. ഈ വിഷയവുമായി ബന്ധപ്പെട്ടു നടി പാര്‍വതി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 

“എന്‍റെ കഠിനാധ്വാനം കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. അത് കൊണ്ട് എനിക്ക് എങ്ങോട്ടേക്കും പോകാനുള്ള ഉദ്ദേശമില്ല. സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനുമൊക്കെയുള്ള ശക്തി എനിക്ക് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചിട്ടേയുള്ളു.” – ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

“മമ്മുക്കയെപ്പോലെയൊരു നടന്‍ ഈ വിഷയത്തില്‍ സംസാരിച്ചതില്‍ സന്തോഷമുണ്ട്, പക്ഷെ അദ്ദേഹം പറഞ്ഞ കാര്യത്തില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഞാന്‍ മെസേജ് അയച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതൊക്കെ എനിക്ക് ശീലമായെന്നാണ്-“. അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button