CinemaGeneralMollywoodNEWS

“കട്ടിലിനടിയില്‍ കിടന്നു ഉറങ്ങുന്ന പ്രണവ്”; നടന്‍ സിദ്ധിഖ് പറയുന്നതിങ്ങനെ!

മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരുടെ പ്രതിനായകനായും, സുഹൃത്തായും സഹോദരനായുമൊക്കെ വേഷമിട്ട നടന്‍ സിദ്ധിഖ് ഇവരുടെ മക്കള്‍ക്കൊപ്പവും അഭിനയിച്ചു മലയാള സിനിമയിലെ ന്യൂജെന്‍ താരമായി തിളങ്ങുകയാണ്. ‘ആദി’യില്‍ പ്രണവിന്റെ അച്ഛന്‍ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് സിദ്ധിഖാണ്. 
പ്രണവും ഒന്നിച്ചുള്ള നിമിഷങ്ങള്‍ മനോഹരമായിരുന്നുവെന്നും ,അവന്റെ സംസാരം കേള്‍ക്കാന്‍ നമ്മള്‍ ആഗ്രഹത്തോടെ നോക്കി ഇരിക്കണമെന്നും സിദ്ധിഖ് പറയുന്നു.

“ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു മോഹന്‍ലാല്‍ ഒരു ആയുര്‍വേദ ചികിത്സയില്‍ ഏര്‍പ്പെട്ടിരുന്നു. ആ സന്ദര്‍ഭത്തില്‍ മോഹന്‍ലാലിന്‍റെ ക്ഷണ പ്രകാരം അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തേക്ക് പോയി. അവിടെ മോഹന്‍ലാലുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ കട്ടിലിനടിയില്‍ ഒരനക്കം കേള്‍ക്കുന്നു. പിന്നെയാണ് മനസിലായത് പ്രണവ് അവിടെ കിടന്നു ഉറങ്ങുകയാണ്‌. അവന്‍ പിന്നീടു പുറത്തേക്ക് പോയി തിരിച്ചു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു നീ എങ്ങോട്ടേക്കാ പോയത്. 
അവിടെയൊരു മരത്തില്‍ ഒരു അണ്ണാന്‍ കുഞ്ഞു ഇരിപ്പുണ്ട് അതിനെ കാണാന്‍ പോയതാണെന്നായിരുന്നു അപ്പുവിന്റെ മറുപടി.” ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രണവിനെക്കുറിച്ച് സിദ്ധിഖ് വാചാലനായത് .

shortlink

Related Articles

Post Your Comments


Back to top button