പ്രണവ് മോഹന്‍ലാലിന്റെ താരപരിവേഷത്തിന് തുടക്കം കുറിച്ച് കൊണ്ട് പ്രദര്‍ശനത്തിനെത്തിയ ‘ആദി’ ബോക്സോഫീസില്‍ വലിയ തരംഗം സൃഷ്ടിക്കുമ്പോള്‍ ഷാജി പാപ്പാന്റെയും പിള്ളേരുടേയും ‘ആട്-2’ പ്രേക്ഷകര്‍ക്കിടയില്‍ മാര്‍ക്കറ്റ് ഇടിയാതെ തലയുയര്‍ത്തി നില്‍ക്കുകയാണ്. റിലീസ് ചെയ്ത ഒട്ടുമിക്ക കേന്ദ്രങ്ങളിലും ആട്, ആളരവങ്ങളോടെ മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. സ്ത്രീ പ്രേക്ഷകരുടെ സാന്നിധ്യമാണ് ആടിന്റെ വിജയത്തിന് നിര്‍ണ്ണായക പങ്കുവഹിച്ചത്. ഷാജി പാപ്പന്റെയും പിള്ളേരുടെയും ഹ്യൂമറുകള്‍ക്ക് മുന്നില്‍ വീണു പോയ കുട്ടി ഫാന്‍സും ചിത്രത്തിനു ഏറെയുണ്ട്. ‘ആദി’യുടെ വരവൊന്നും ആടിനെ ബാധിച്ചിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട് തുടങ്ങിയ കേന്ദ്രങ്ങളില്‍ ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ആദിയും ആടും ചേര്‍ന്ന് ബോക്സോഫീസില്‍ പുതിയ ചരിത്രം കുറിക്കുമ്പോഴും കാര്‍ബണ്‍ പോലെയുള്ള നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറയുന്നത് ഖേദകരമാണ്. സുഗീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ശിക്കാരി ശംഭു’ മോശമല്ലാത്ത അഭിപ്രായം നേടിയിട്ടും തിയേറ്ററില്‍ രക്ഷപ്പെടാതെ പോയി. സലിം കുമാര്‍- ജയറാം ടീമിന്റെ ‘ദൈവമേ കൈ തൊഴാം കെ.കുമാറാകണം’ എന്ന ചിത്രവും പ്രേക്ഷകര്‍ സ്വീകരിക്കാതെ കയ്യൊഴിഞ്ഞു. ‘ആദി’ക്കൊപ്പം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ് മോശമല്ലാത്ത അഭിപ്രായം നേടിയെടുക്കുന്നുണ്ട്.
Post Your Comments