തമിഴിലെ ഹിറ്റ് മേക്കര്‍ പാ രഞ്ജിത്തിനെതിരെയും സൂപ്പര്‍ താരം ധനുഷിനെതിരെയും ആരോപണവുമായി രാജശേഖര്‍. രജനീകാന്തിന്റെ പുതിയ ചിത്രമായാ ‘കാല കരികാലന്റെ’ കഥ തന്റെതാണെന്നും, പാ രഞ്ജിത്തും ചിത്രത്തിന്റെ നിര്‍മ്മാതാവായ ധനുഷും ചേര്‍ന്ന് തന്റെ കഥ തന്ത്രപൂര്‍വ്വം തട്ടിയെടുക്കുകയായിരുന്നെന്നും ഇയാള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു രാജശേഖര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
സംഭവത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് രജനികാന്ത്, രഞ്ജിത്ത്, ധനുഷ്, സൗത്ത് ഇന്ത്യന്‍ ആക്ടേഴ്സ് ഫിലിം ആക്ടേഴ്സ് അസോസിയേഷന് എന്നിവര്‍ക്കെതിരെ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ‘കാലകരികാലന്’, മുംബൈയിലെ അധോലോക നേതാവിന്റെ കഥയാണ് പറയുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ഈ സ്റ്റൈല്‍ മന്നന് ചിത്രം വൈകാതെ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments