
രാജമൗലി ചിത്രത്തിലൂടെ സൂപ്പര്‍ താരങ്ങളായ നായകന്‍മാര്‍ നിരവധിയാണ് പ്രഭാസ്, കിച്ചാ സുദീപ് തുടങ്ങിയവരൊക്കെ രാജമൗലി പരിചയപ്പെടുത്തിയ സൂപ്പര്‍ നായകന്‍മാരാണ്. ‘ഈച്ച’ എന്ന രാജമൗലി ചിത്രത്തിലൂടെ പ്രതിനായകനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കിച്ചാ സുദീപ് മലയാളത്തില്‍ അഭിനയിക്കുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ചിത്രത്തിലാണ് സുദീപ് അഭിനയിക്കുന്നത്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘നീരാളി’യിലാണ് സുദീപ് പ്രമുഖ കഥാപാത്രമായി എത്തുക. കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ‘നീരാളി’യുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്.
Post Your Comments