CinemaGeneralMollywoodNEWS

സ്വന്തം മകന്‍റെ കാര്യം വന്നപ്പോള്‍ മോഹന്‍ലാല്‍ നിലപാട് മാറ്റിയെന്ന് സംവിധായകന്‍

ഏതു ആക്ഷന്‍ രംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്യാന്‍ ശ്രമിക്കുന്ന സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ഏതു സാഹസവും സ്വയം ഏറ്റെടുക്കുന്ന മോഹന്‍ലാലിന് മകന്റെ കാര്യത്തില്‍ ചില മുന്‍കരുതലുകള്‍ ഉണ്ടായിരുന്നു, ആദിയുടെ ചിത്രീകരണം നടക്കുമ്പോള്‍ മോഹന്‍ലാല്‍ ജീത്തു ജോസഫിനെ വിളിച്ചു ഓര്‍മ്മിപ്പിച്ചത് പ്രണവിന്റെ സാഹസിക രംഗങ്ങളോടുള്ള അതിയായ ആഗ്രഹത്തെക്കുറിച്ചാണ്, അവന്‍ എന്തും ഡ്യൂപ്പില്ലാതെ ചെയ്യാമെന്നൊക്കെ പറയും പക്ഷെ നിങ്ങള്‍ അത് അനുവദിക്കരുത്.

സ്വന്തം മകന്റെ കാര്യം വന്നപ്പോള്‍ മോഹന്‍ലാല്‍ നിലപാട് മാറ്റി എന്ന് ജീത്തു ജോസഫും തമാശ രൂപേണ പങ്കുവച്ചു. ചിത്രത്തിലെ ഒട്ടുമിക്ക സാഹസിക രംഗങ്ങളും പ്രണവ് ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.

ഇന്നലെ പ്രദര്‍ശനത്തിനെത്തിയ ആദി എന്ന ചിത്രം മോഹന്‍ലാല്‍ കണ്ടു കഴിഞ്ഞു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മോഹന്‍ലാല്‍ പ്രണവിന്റെ ചിത്രം കാണാനായി സമയം മാറ്റിവെച്ചത്, വളരെ അത്ഭുതത്തോടെയാണ് പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാല്‍ ആസ്വദിച്ചതെന്നും എന്നാല്‍ അല്‍പം ടെന്‍ഷനോടെയാണ് സ്വന്തം മകന്‍റെ സാഹസിക രംഗങ്ങള്‍ മോഹന്‍ലാല്‍ ആസ്വദിച്ചതെന്നും പറയപ്പെടുന്നു.

മികച്ച വിജയം നേടി മുന്നേറുന്ന ആദിയില്‍ നിന്ന് മലയാളത്തിനു ഒരു യുവ സൂപ്പര്‍ താരത്തെ ലഭിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button