ബോളിവുഡിലെ വിവാദ സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. രാം ഗോപാല്‍ വര്‍മ്മയെ സംബന്ധിക്കുന്ന പുതിയ വിവാദം തിരക്കഥയുമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാര്‍ 3 എന്ന ചിത്രത്തിന്റെ തിരക്കഥ തന്റെതാണെന്ന വാദവുമായി ജയകുമാര്‍ എന്ന യുവാവ് ആണ് രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. 2015-ല്‍ താന്‍ വായിക്കാനായി നല്കിയ തിരക്കഥയാണ് ആര്‍ജിവി സ്വന്തമാക്കിയതെന്നു ഇദ്ദേഹം ആരോപിക്കുന്നു. രാം ഗോപാല്‍ വര്‍മ്മയെ കാമഭ്രാന്തനെന്നു വിളിച്ചാണ് ജയമോഹന്റെ രൂക്ഷമായ പ്രതികരണം.
‘ധാരാളം പുതിയ എഴുത്തുകാരെയും അഭിനേതാക്കളെയും ചൂഷണം ചെയ്യുന്ന കാമഭ്രാന്തനാണ് അയാള്‍. ഹോളിവുഡിലെ. തിരക്കഥ മോഷ്ടിച്ചതിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ജയമോഹന് ഒരു മീഡിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments