
മകന് ദുല്ഖര്സല്മാനൊപ്പം ഭാവിയില്‍ ഒന്നിച്ച് അഭിനയിച്ചേക്കുമെന്ന് നടന് മമ്മൂട്ടി. ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്ത ‘സ്ട്രീറ്റ് ലൈറ്റ്സ്’ എന്ന ചിത്രത്തിന്റെ ജി.സി.സിയിലെ റിലീസിനോടനുബന്ധിച്ച്നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. മകന് ദുല്‍ഖര്‍ സല്‍മാനുമായി ഭാവിയില്‍ ഒന്നിച്ച് അഭിനയിച്ചേക്കാമെന്നു പറഞ്ഞ മമ്മൂട്ടി, അത് എന്നാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പറഞ്ഞു. ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമാണ് സ്ട്രീറ്റ് ലൈറ്റ്സിലേത്. ഒട്ടേറെ ചിത്രങ്ങളില്‍ പൊലീസായിട്ടണ്ടെങ്കിലും ഓരോന്നും വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
പുതിയ സംവിധായകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നത്, അവര്‍ക്ക് പുതിയതെന്തെങ്കിലും പറയാനുണ്ടായിരിക്കും എന്നതു കൊണ്ട് തന്നെയാണ്. മമ്മൂട്ടി പറയുന്നു. താന്‍ ഒരിക്കലും സിനിമ സംവിധാനം ചെയ്യില്ലെന്നും ആ ആഗ്രഹം പണ്ടേ ഉപേക്ഷിച്ചതാണെന്നും മമ്മൂട്ടി പറഞ്ഞു. സ്ട്രീറ്റ് ലൈറ്റ്സില് അഭിനയിച്ചവരില്‍ രണ്ടുപേര്‍ സംവിധായകരാണ്. സൗബിന് ഷാഹിറും സോഹന്‍ സീനു ലാലും. ഇവര്‍ക്കു രണ്ടുപേര്‍ക്കും ഷാദത്തിനുമൊപ്പം ഇരിക്കുമ്പോള്‍ താനൊരു സംവിധായകനല്ലാത്തതില്‍ ജാള്യത തോന്നുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
Post Your Comments