അഭിനയംകൊണ്ടു ആളുകളെ ഞെട്ടിക്കുന്ന നടിയാണു മംമ്ത മോഹന്‍ദാസ് എന്നു പറയാനാകില്ല. കാര്‍ബണ്‍ എന്ന സിനിമയുടെ യൂണിറ്റിലെ ഏറ്റവും ‘ഫിറ്റായ ‘ മനുഷ്യന് താനാണെന്നു പറയാതെ പറയുകയായിരുന്നു മംമ്ത മോഹന്‍ദാസെന്നാണ് അണിയറക്കാര്‍ പറയുന്നത്. അത്ര ഊഷ്മളതയോടെയാണ് അവര്‍ അഭിനയിച്ചത്. അതുകൊണ്ട് തന്നെ കാര്‍ബണ്‍ മംമ്തയുടെ സിനിമയാവുകായണ്. കേരളത്തിനു ജനിക്കുകയും വളരുകയും ചെയ്തിട്ടും മോശമല്ലാത്ത മലയാളം പറയുകയും ഡബ്ബു ചെയ്യുകയും ചെയ്യുന്ന മംമ്ത ഒരു അപശബ്ദവും കേള്‍പ്പിക്കാതെയാണു ഇതുവരെ കടന്നുപോയത്.
മംമ്തയെക്കുറിച്ച് ഒരു പരാതിയും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടില്ല. പക്ഷെ അവര്‍ക്കു അവരുടെതായ ഒരു മുദ്രയുണ്ട്. ഇതിന് പുതിയ തലം നല്‍കുന്നതാണ് കാര്‍ബണും. ഇതിനെ കുറിച്ച് പ്രമുഖ വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാന്‍സറിനെ എതിര്‍ത്ത് തോല്‍പ്പിച്ച നടിയുടെ നിശ്ചയദാര്‍ഡ്യത്തിന് തെളിവാണ് കാര്‍ബണ്‍ സിനിമയിലെ മംമ്തയുടെ അഭിനയമെന്നാണ് റിപ്പോര്‍ട്ട്.രണ്ടു വര്‍ഷത്തിലേറെ നീണ്ട കാന്‍സര്‍ രോഗത്തിനു ശേഷവും മംമ്ത അഭിനയിക്കുകയാണ്. റേഡിയേഷന്റെയും കീമോ തെറാപ്പിയുടെയും ചൂട് ഞരമ്പുകളിലൂടെ കടന്നു പോയ ശേഷമുള്ള തളര്‍ച്ചയെ ഈ നടി അഭിനയത്തിലൂടെ മറക്കുകയാണ്. ടോയ്ലറ്റുകളോ കാരവനുകളോ ഇല്ലാത്ത എത്രയോ ദിവസങ്ങള്‍ രാവും പകലും കാട്ടില്‍ ചെലവിട്ടത്. ഈ സിനിമ കഴിഞ്ഞപ്പോഴേക്കും അതിലുണ്ടായിരുന്ന എല്ലാവരും ക്ഷീണിച്ചു അവശരായിരുന്നു. പലരും ചെറിയ രോഗങ്ങളുമായാണു തിരിച്ചുപോയത്.
ഒന്നുമില്ലാത തിരിച്ചുപോയ അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു മംമ്ത. ‘എന്നെ തളര്‍ത്താന്‍ ഒന്നിനുമാകില്ലെന്നു’ വിളിച്ചു പറയുന്നു. മലയാളത്തിലെ ഓരോ നടിയും അഭിമാനത്തോടെ പറയേണ്ടതു ‘ഇതാണു ഞങ്ങളുടെ കരുത്ത്’ എന്നാണ്. കാര്‍ബണ്‍ എന്ന സിനിമ 25 ദിവസത്തോളം ചിത്രീകരിച്ചതു കാട്ടിലാണ്. വെറും കാട്ടിലല്ല. ഉള്‍ക്കാടുകളിലും പാറപ്പുറത്തും മലഞ്ചെരിവുകളിലും. കനത്ത മഴയിലായിരുന്നു മിക്ക ദിവസവും ഷൂട്ടിംങ്. മിക്ക ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കണം. അല്ലെങ്കില്‍ കല്ലില്‍നിന്നു കല്ലിലേക്കു ചാടുന്ന ജീപ്പില്‍ രണ്ടു മണിക്കൂറിലേറെ യാത്ര ചെയ്യണം. അവിടെയെല്ലാം മംമ്ത ഉണ്ടായിരുന്നു. ഇത്തരം കാന്‍സര്‍ ചികിത്സകള്‍ക്കു ശേഷം ശ്വാസ കോശത്തിനു ഓക്സിജന്‍ പിടിച്ചു നിര്‍ത്താനുള്ള കഴിവു കുറയും. ശരീരത്തിന്റെ കരുത്തും ചോര്‍ന്നിരിക്കും. അപ്പോഴാണു ഈ പെണ്‍കുട്ടി മലകളില്‍നിന്നു മലകളിലേക്കു നടന്നത്.
Post Your Comments