
തന്റെ പുതിയ ചിത്രമായ ‘ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത്’ എന്ന ചിത്രത്തില്‍ അശ്ലീലതയോടെയല്ല നായികയുടെ നഗ്നത കാട്ടിയിരിക്കുന്നതെന്ന് സംവിധായകന് രാംഗോപാല്‍ വര്‍മ്മ. സ്ത്രീശരീരത്തിന്റെ സൗന്ദര്യവും മൂല്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മിയ മാല്‍ക്കോവയുടെ നഗ്നതയെ ഏറ്റവും സൗന്ദര്യാത്മകവും പരിശുദ്ധവുമായി അവതരിപ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ആര്.ജി,വി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി. ജനുവരി 26-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
Post Your Comments