‘പദ്മാവത്’ : സിനിമ തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം അത് സംഭവിച്ചു!

സഞ്ജയ്‌ ലീല ബന്‍സാലിയുടെ വിവാദ ചിത്രം ‘പത്മാവത്’ ഇന്നാണ് പ്രദര്‍ശനത്തിനെത്തിയത്. രജപുത്ര സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് നേരെത്തെ തന്നെ ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. പ്രതിസന്ധികള്‍ മറികടന്നു റിലീസിന് എത്തിയ പത്മാവത് എന്ന ചിത്രത്തിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ചിത്രമിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ വ്യാജപ്രിന്‍റ് ഫേസ്ബുക്ക് ലൈവിലെത്തി. ഇത് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Share
Leave a Comment