വളരെ കൂളായി തന്നെ ഫഹദ് അതിനു മറുപടിയും നല്‍കി. സിനിമ ചെയ്യാന്‍ താന്‍ നസ്രിയ നിര്‍ബന്ധിക്കാറുണ്ടെന്നും വേണമെങ്കില്‍ ഞാന്‍ വീട്ടില്‍ ഇരിക്കാന്‍ തയ്യാറാണെന്നും നസ്രിയ അഭിനയിച്ചോട്ടെ എന്നും ഫഹദ് ചിരിയോടെ പറയുന്നു, സിനിമയില്‍ അഭിനയിക്കണം എന്ന് തനിക്ക് വലിയ നിര്‍ബന്ധമൊന്നുമില്ലെന്നും ഒരു പ്രൊഫഷനെന്ന രീതിയോടയല്ല സിനിമയെ സമീപിക്കുന്നതെന്നും എന്നാല്‍ സിനിമ തനിക്ക് പാഷനാണെന്നും ഫഹദ് വ്യക്തമാക്കുന്നു.
കാര്‍ബണ്‍ എന്ന ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് മനോരമ ന്യൂസ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍. ചിത്രത്തിന്റെ സംവിധായകനായ വേണു ഈ സിനിമയുടെ സബ്ജക്റ്റ് നേരത്തെ പറഞ്ഞതാണെന്നും ഈ സബ്ജക്റ്റ് പിന്നീട് ചെയ്യാമെന്ന് താനാണ് പറഞ്ഞെതെന്നും ഫഹദ് പറയുന്നു. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന കാര്‍ബണില്‍ സിബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് താരം. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായാണ് കാര്‍ബണിലെ സിബിയെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്.
Leave a Comment