നടന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ടു നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഇന്ന് പുലര്‍ച്ചെയാണ് ശ്രീനിവാസനെ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചത്, താരത്തെ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി നടനും സംവിധായകനും ശ്രീനിവാസന്റെ മകനുമായ വിനീത് ശ്രീനിവാസന് രംഗത്തെത്തി.
വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി..
Post Your Comments