സുരേഷ് കുമാര്‍- മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ നിറസാന്നിധ്യമാകുകയാണ്. താരത്തിന്റെ പുതിയ പ്രവൃത്തി ആരെയും അമ്പരപ്പിക്കുന്നതാണ്. മായനടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കികൊണ്ടാണ് കീര്‍ത്തി സെറ്റിലെ താരമായത്. എന്നാല്‍ ഈ സ്വര്‍ണ്ണ നാണയത്തിന് പിന്നില്‍ മറ്റൊരു ചരിത്ര കഥയുണ്ട്. മുന്‍കാല തെന്നിന്ത്യന്‍ നടിയായിരുന്ന സാവിത്രിയുടെ ജീവിതകഥയാണ് മഹാനടി എന്ന ചിത്രം പറയുന്നത്. ന്റെ സിനിമയുടെ സെറ്റിലുള്ളവര്ക്ക്സമ്മാനമായി സ്വര്‍ണ്ണനാണയങ്ങള്‍ വിതരണം ചെയ്യുന്ന ശീലം സാവിത്രിയ്ക്കുണ്ടായിരുന്നു. ഇതിന്റെ ഓര്‍മ്മ പങ്കുവെച്ചുകൊണ്ടാണ് സഹപ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സ്വര്‍ണ്ണം ഉപഹാരമായി നല്‍കുന്നത്.
Post Your Comments