ദൃശ്യം ഉള്‍പ്പെടെയുള്ള നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ജീത്തു ജോസഫ് ബോളിവുഡിലേക്ക്. തന്റെ പുതിയ ചിത്രമായ ആദിയുടെ റിലീസിന് ശേഷം താന്‍ പുതിയ ചിത്രത്തിലേക്ക് കടക്കുമെന്ന് സംവിധായകൻ തന്നെയാണ്
ജീത്തുവിന്റെ ആദ്യ ഹിന്ദിച്ചിത്രത്തില്‍ ഇമ്രാന് ഹഷ്മിയാണ് നായകനായി എത്തുന്നത്. ഋഷി കപൂറും ചിത്രത്തിലെ ഒരു പ്രധാന വേഷം അവതരിപ്പിക്കും. ദൃശ്യം കണ്ടിട്ടാണ് സിനിമ സംവിധാനം ചെയ്യാന്‍ ബോളിവുഡിലേക്ക് ക്ഷണം വന്നതെന്നും ജീത്തു പറഞ്ഞു. മികച്ച പ്രൊജക്ടായതിനാല്‍ ജീത്തു സമ്മതം മൂളുകയായിരുന്നു.
ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ചിത്രം. ചിത്രത്തിന്റെ അവകാശങ്ങള്‍ നിര്‍മാതാക്കള്‍ വാങ്ങിയ ശേഷമാണ് ജീത്തുവിനെ സമീപിക്കുന്നത്. ത്രില്ലറുകള്‍ ചെയ്ത് പരിചയമുള്ള മലയാളത്തിന്റെ പ്രിയ സംവിധായകനില്‍ നിര്‍മാതാക്കള്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിക്കുന്നു.
.
Post Your Comments