സിനിമയില്‍ നായകനോളം പ്രാധാന്യം നായികയ്ക്ക് വേണമെന്ന നിലപാടുമായി നടിമാരെല്ലാം ഇപ്പോള്‍ രംഗത്തുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാവുകയാണ് തെന്നിന്ത്യന്‍ നായിക അനുഷ്ക. നായകനോളം പ്രതിഫലം നായിക അര്‍ഹിക്കുന്നില്ലെന്നാണ് അനുഷ്കയുടെ തുറന്നു പറച്ചില്. അതിന്റെ കാരണവും അനുഷ്ക തന്നെ വ്യക്തമാക്കുന്നുണ്ട്.
“ഒരു സിനിമ പരാജയപ്പെട്ടാല്‍ നായക നടനെ മാത്രമാണ് കുറ്റപ്പെടുത്തുക. നായികമാരുടെ ഇമേജിന് വലിയ കോട്ടം സംഭവിക്കുന്നില്ല. നടന്മാര്ക്ക് പ്രധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാട് ചെയ്യേണ്ടി വരും.” അനുഷ്കയുടെ പുതിയ ചിത്രമായ ഭാഗ്മതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു സൂപ്പര്‍ താരത്തിന്റെ പ്രതികരണം. ജനുവരി 26-നു പ്രദര്‍ശനത്തിനെത്തുന്ന ഭാഗ്മതിയില്‍ ജയറാമും ഉണ്ണി മുകുന്ദനുമാണ് അനുഷ്കയ്ക്കൊപ്പം മുഖ്യ വേഷത്തിലെത്തുന്നത്.
Post Your Comments