
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ലൂസിഫര്‍ മോഹന്‍ലാലിന്റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിയാണ് ഒരുക്കുന്നത്, .മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മറ്റൊരു യുവതാരവും കൈകോര്‍ക്കും എന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ലൂസിഫര്‍ ഈ വര്‍ഷം തന്നെ പ്രദര്‍ശനത്തിനെത്തും. അജോയ് വര്‍മ്മയുടെ ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ഉടന്‍ ഒടിയന്റെ അവസാനഘട്ട ചിത്രീകരണത്തിനായി ജോയിന്‍ ചെയ്യും. ആക്ഷന്‍ മൂഡില്‍ ഒരുങ്ങുന്ന അജോയ് വര്‍മ്മ- മോഹന്‍ലാല്‍ ചിത്രം മുംബൈയില്‍ പുരോഗമിക്കുകയാണ്, ചിത്രത്തിലെ ലുക്ക് കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു.
Post Your Comments