ഐശ്വര്യയും അഭിഷേക് ബച്ചനും പിറന്നാള്‍ ആഘോഷത്തിനായി സിഡ്നിയിലേക്ക് പറക്കുമ്പോള്‍ ബച്ചന് കുടുംബത്തിലെ ഒരംഗവുമായി ഐശ്വര്യ റായ് അത്ര രസത്തിലല്ല എന്നാണ് പൊതുവേയുള്ള സംസാരം. അഭിഷേകിന്റെ സഹോദരി ശ്വേത നന്ദയുമായി ഐശ്വര്യക്ക് അഭിപ്രായ ഭിന്നതകളുണ്ടെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി തെളിവുകളും ഇവര്‍ നിരത്തുന്നു. സംവിധായിക ഫറാ ഖാന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ ഐശ്വര്യ പങ്കെടുക്കാതിരുന്നതിനു കാരണം ശ്വേതയായിരുന്നെന്നും. ശ്വേതയെ ക്ഷണിച്ച ജന്മദിന പാര്‍ട്ടിയില്‍ നിന്ന് ഐശ്വര്യാ മനപൂര്‍വ്വം ഒഴിവായതെന്നും പറയപ്പെടുന്നു.
വിരാട്- അനുഷ്ക ദമ്പതികളുടെ വിവാഹ ആഘോഷത്തിനിടെ, ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും ഇവര്‍ തമ്മിലുള്ള സ്വരചേര്‍ച്ച വ്യക്തമാകുന്നുണ്ടെന്നുമായിരുന്നു ചില ബോളിവുഡ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. ഇപ്പോഴിതാ ഫെബ്രുവരി അഞ്ചിന് പിറന്നാള്‍ ആഘോഷിക്കുന്ന അഭിഷേക്, ബച്ചന് കുടുംബത്തില്‍ നിന്ന് മാറി സിഡ്നിയില്പ്പോയി ജന്മദിനം അടിച്ചു പൊളിക്കാനുള്ള ഒരുക്കത്തിലാണ്. ഐശ്വര്യുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിഷേക് ബച്ചന് കുടുംബത്തില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും വാര്‍ത്തകളുണ്ട്.
Post Your Comments