CinemaGeneralMollywoodNEWS

റിമ കല്ലിങ്കല്‍ പറയുന്ന കാര്യങ്ങള്‍ ആഷിക് അബുവിന്‍റെ നിര്‍മ്മാണ കമ്പനി നടപ്പിലാക്കാറുണ്ടോ?

ആഷിക് അബു നിര്‍മ്മിച്ച ‘മഹേഷിന്റെ പ്രതികാരം’ മഹേഷിന്റെ പ്രതികാരത്തിന്‍റെ കഥയാണ്. നായക തുല്യമായ പെണ്‍ കഥാപാത്രങ്ങളെ എത്ര സൂം ചെയ്തിട്ടും അവിടെ നിന്നും കണ്ടെത്താനായില്ല. ഒരു പൊടിക്ക് ഹീറോയിസം പ്രകടമാക്കുന്ന ചിത്രവുമാണ് മഹേഷിന്റെ പ്രതികാരം. മഹേഷിന്റെ പ്രതികാരം എല്ലാ അര്‍ത്ഥത്തിലും മികച്ച സിനിമയാണ്. ദിലീഷ്പ പോത്തനെന്ന മിടുക്കനായ ഫിലിം മേക്കര്‍ ദയവായി ക്ഷമിക്കുക, ഒരു പ്രമുഖ നടിയുടെ ഭര്‍ത്താവ് ഈ ചിത്രം നിര്‍മ്മിച്ചത് കൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ചോദിക്കേണ്ടി വരുന്നത്.

നായകന്റെ പേരില്‍ മാത്രമാണ് സിനിമ അറിയപ്പെടുന്നതെന്നും, നായകന് തുല്യമായ വേതനം നായികയ്ക്ക് നല്‍കുന്നില്ലെന്ന പരാതിയൊക്കെ റിമ ഉന്നയിക്കുമ്പോള്‍ അത് ആഷിക് അബു ചിത്രങ്ങളെയും ചേര്‍ത്തു പറഞ്ഞാല്‍ അതൊരു അന്തസ്സാണ്. പുലിമുരുകനിലെ സ്ത്രീ കഥാപാത്രങ്ങളെ വിമര്‍ശിക്കുമ്പോള്‍ മഹേഷിനെ തേച്ചിട്ട് പോയ അനുശ്രീയുടെ കഥാപാത്രത്തെയും വിമര്‍ശിക്കാനുള്ള ധൈര്യം കാണിക്കണം. മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദിന് നല്‍കിയ അതേ വേതനമാണോ അപര്‍ണ ബാലമുരളിക്കും നല്‍കിയത് എന്ന് ഒരു തവണ എങ്കിലും സ്വന്തം പ്രിയതമനോട് തലയുയര്‍ത്തി ചോദിക്കാന്‍ പഠിക്കണം. സ്ത്രീ സമത്വത്തിന്‍റെ കഥ വിവരിച്ച മായാനദിയിലും നായകനോളം പ്രതിഫലം നായികയ്ക്കും നല്‍കിയിരുന്നോ എന്ന ചോദ്യവും മറക്കരുത്. മമ്മൂട്ടിയുടെ താരപരിവേഷം ഉപയോഗിക്കാന്‍ ശ്രമിച്ച ഗ്യാഗ്സ്റ്റര്‍ എട്ടുനിലയില്‍ പോട്ടിയതൊക്കെ നാട്ടില്‍ പാട്ടാണ് ശ്രീമതി റിമ കല്ലിങ്കല്‍…

പത്രം വായിക്കാത്തതിന്റെ പേരില്‍ ശ്രീനിവാസന്‍ യുവതലമുറയെ കുറ്റപ്പെടുത്തിയപ്പോള്‍ തന്‍റെ മക്കളായ വിനീതിനെയും ധ്യാനിനെയും ചേര്‍ത്താണ് അദ്ദേഹം വിമര്‍ശിച്ചത്, അതിനൊരു അന്തസ്സുണ്ട്, ഒരു പക്ഷെ ഗ്യാഗ്സ്റ്റര്‍ മലയാളത്തിലെ ആദ്യ നൂറു കോടി ക്ലബില്‍ ഇടം നേടിയ ചിത്രമായിരുന്നേല്‍ അതില്‍ പേരിനു മാത്രം നായികയായ നൈല ഉഷയുടെ കഥാപാത്രത്തെ നിങ്ങള്‍ എന്ത് പേരിട്ടാകും വിളിക്കുക? ഓരോരുത്തരും അവരുടെ പ്രയത്നത്താല്‍ സിനിമ ചെയ്യുമ്പോള്‍ ആ ചിത്രങ്ങളുടെ പേരെടുത്തു പറഞ്ഞു വിലകുറഞ്ഞ പരാമര്‍ശം നടത്തി പ്രേക്ഷകരിലേക്ക് കുത്തിവയ്ക്കുന്ന റിമ കല്ലിങ്കല്‍ ഒന്നോര്‍ക്കുക.അഭിനയത്തില്‍ നിങ്ങള്‍ ആവര്‍ത്തിക്കുന്നതും, സംവിധാനരംഗത്തും നിര്‍മ്മാണ മേഖലയിലും ആഷിക് അബു ചെയ്യുന്നതും ഇത് തന്നെയല്ലേ……

shortlink

Related Articles

Post Your Comments


Back to top button