സിനിമാ ലോത്തെ ലൈംഗീക പീഡനങ്ങളെ കുറിച്ച് നിരവധി വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തു വന്ന മറ്റൊരു വാർത്തയാണ് ചർച്ചാ വിഷയമായിരിക്കുന്നത്.1990 കളിൽ സിനിമാ ലോകത്തെ ഞെട്ടിച്ച നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു വിശ്വവിഖ്യാത സംവിധായകൻ വൂഡി അലൻ. തന്റെ കാമുകിയുടെ മകളുമായി ഉണ്ടായിരുന്ന ലൈംഗിക ബന്ധമാണ് അതിൽ പ്രധാനപ്പെട്ടത്. അന്ന് ലോകം ഞെട്ടലോടെയാണ് ആ വാർത്തയെ സ്വീകരിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെ ഈ വെളിപ്പെടുത്തൽ ഒട്ടും ബാധിച്ചില്ല.
പക്ഷെ ഇപ്പോൾ ഈ വെളിപ്പെടുത്തലിന് പുതിയ മാനം വന്നിരിക്കുകയാണ്. ദത്തു പുത്രി ഡിലൻ ഫാരോ, വൂഡി അലൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി രംഗത്തു വന്നതോടെയാണിത്. വൂഡി അലൻ ഈ ആരോപണം നിഷേധിച്ചു. പക്ഷെ സിനിമാലോകത്തു നിന്നും വലിയ പ്രതിഷേധമാണ് വൂഡി അലനു നേരെ ഉയർന്നു വന്നിരിക്കുന്നത്. വൂഡി അലനുമായി സഹകരിച്ചതിൽ നിരവധി താരങ്ങൾ ഖേദം പ്രകടിപ്പിച്ചു. എലൻ പേജ് ,റബ്ബേക്ക ഹാൾ എന്നിങ്ങനെ വിശ്വ വിഖ്യാത താരങ്ങളും ഖേദം പ്രകടിപ്പിച്ചവരുടെ പട്ടികയിലുണ്ട്.
എ റെയ്നി ഡേ ഇൻ ന്യൂയോർക്ക് എന്ന സിനിമയുടെ പണിപ്പുരയിലാണ് വൂഡി അലൻ. ഈ സിനിമയിലെ മൂന്നു താരങ്ങളാണ് വൂഡി അലനൊപ്പം സഹകരിച്ചതിൽ ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വണ്ടർ വീലിലെ നായിക തിമോത്തി ഷല മേറ്റ് സിനിമക്കു കിട്ടിയ പ്രതിഫലം മുഴുവൻ കാരുണ്യ പ്രവർത്തികൾക്കായി വിനിയോഗിക്കും എന്നറിയിച്ചു. ഇത് വൂഡി അലന്റെ കരിയറിൽ പ്രതിസന്ധികൾ സൃഷ്ടിക്കും എന്നുറപ്പാണ്.
Post Your Comments