സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം ‘പത്മാവത്’ പ്രദര്‍ശനത്തിനെത്താനിരിക്കെ തിയേറ്ററിനു പുറത്ത് സുരക്ഷ വേണമെന്ന ആവശ്യവുമായി സിനിമ ഓണേഴ്സ് ആന്‍ഡ് എക്സിബിറ്റേഴ്സ് അസോസിയേഷന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കി. രാജ്യത്തിന്റെ പല ഭാഗത്തും ചിത്രത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷ വേണമെന്ന ആവശ്യവുമായി സിനിമ ഓണേഴ്സ് ആന്‍ഡ് എക്സിബിറ്റേഴ്സ് അസോസിയേഷന് രംഗത്ത് വന്നത്. വ്യാഴാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ദീപിക പാദുക്കോണ്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ രണ്‍ബീര്‍ സിംഗാണ് നായക തുല്യമായ മറ്റൊരു റോളിലെത്തുന്നത്.
Post Your Comments