BollywoodLatest News

പദ്മാവത് പ്രദർശനം; സുപ്രീം കോടതിയുടെ നിർണായക തീരുമാനം ഇങ്ങനെ

ന്യൂഡൽഹി: വിവാദ ബോളിവുഡ് ചിത്രം ‘പദ്മാവതിന്  നിരോധനം ഏര്‍പ്പെടുത്താനാകില്ലെന്ന്‍ സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട എല്ലാ ഹർജികളും സുപ്രീംകോടതി നിരുപാധികം തള്ളി. രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകളും രജപുത്ര കർണിസേനയും സമർപ്പിച്ച ഹർജികളാണ് കോതി തള്ളിയത്. സിനിമ ഇഷ്ടമല്ലെങ്കിൽ അങ്ങനെയുള്ളവർ ചിത്രം കാണേണ്ടെന്നും കോടതി നിലപാടറിയിച്ചു.

വിധി അനുസരിക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകളും ബാധ്യസ്ഥരാണെന്നും നേരത്തെയുള്ള വിധിയിൽ യാതൊരു ഭേദഗതിയും വരുത്താൻ ഉദ്ദേശിക്കുന്നുല്ലെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ചിത്രം പ്രദർശിപ്പിക്കണോ എന്ന് തീരുമാനിക്കാൻ രാജ്യത്ത് ഒരു സെൻസർ ബോർ‌ഡ് ഉണ്ടെന്നും സെൻസർ ബോർഡ് നൽകിയ അനുമതി കോടതി നേരത്തെ ശരിവച്ചതാണെന്നും പ്രതിഷേധമുയർത്തുന്നവർ മനസിലാക്കുന്നത് നല്ലതാണെന്നും കോടതി ഓർമിപ്പിച്ചു.വിധി അനുകൂലമായതോടെ ജനുവരി 25ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് ഉറപ്പായി

shortlink

Related Articles

Post Your Comments


Back to top button