ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു ഹോളിവുഡ് സൂപ്പര്‍ താരം ഹീത് ലെഡ്ജറുടെത്. ‘ജോക്കര്‍’ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ച ലെഡ്ജറുടെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അച്ഛന് കിം ലെഡ്ജര്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ
“മരുന്നുകള്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്ന ശീലം അവനുണ്ടായിരുന്നു. മരുന്നുകളെപ്പറ്റി വിവരമില്ലാതെ ഇത്തരത്തില്‍ ചെയ്യരുതെന്ന് പറഞ്ഞ് അവന്റെ സഹോദരി കേറ്റ് അവനെ വഴക്ക് പറയുമായിരുന്നു. “കാറ്റി വിഷമിക്കരുത് ഞാന്‍ സുഖപ്പെടും എന്ന് പുഞ്ചിരിച്ചുകൊണ്ട് അവന് മറുപടി പറയും”. മരുന്നുകള്‍ തെറ്റായി കൂട്ടിക്കലര്‍ത്തി സ്വയം ഉപയോഗിച്ചത് കൊണ്ട് സംഭവിച്ചതാണ് അവന്റെ മരണം. അവന് വേദനസംഹാരികളും സ്ഥിരമായി ഉപയോഗിച്ചിരുന്നു.”
Post Your Comments