കഴിഞ്ഞ ദിവസം വിവാഹിതയായ മലയാളത്തിലെ പ്രിയ നടി ഭാവന ഭർത്താവും കന്നട ചലച്ചിത്ര നിർമ്മാതാവുമായ നവീന്റെ വിശേഷങ്ങൾ വിവാഹത്തിന് മുമ്പ് ഒരു മാഗസീനോട് പങ്കുവെച്ചിരുന്നു. ‘റോമിയോ’യുടെ കഥ പറയാന്‍ നവീനും സംവിധായകനും കൊച്ചിയില്‍ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. കഥ പറഞ്ഞു ഇഷ്ടപ്പെട്ടു, കരാറില്‍ ഒപ്പിട്ടു. അന്നേ അദ്ദേഹത്തില്‍ കണ്ട ഒരു ഗുണം, സിനിമയുമായി ബന്ധപ്പെട്ട് അല്ലാെത ഒരു വാക്കോ മെസേജോ പോലും അയയ്ക്കാറില്ല, എന്നതാണ്. അപ്പോഴേ എനിക്കു തോന്നി നല്ലൊരു വ്യക്തിയാണല്ലോയെന്ന്.
പിന്നെ, നല്ല വിദ്യാഭ്യാസമുണ്ട്. പൈലറ്റാണ്. എയര്‍ഫോഴ്സില്‍ യുദ്ധവൈമാനികന്‍ ആകേണ്ട വ്യക്തിയാണ്. പക്ഷേ, വീട്ടില്‍ ഒറ്റമോനായതുകൊണ്ട് അവര്‍ സമ്മതിച്ചില്ല.റോമിയോ’യുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം വൈകുന്നേരം നവീന്‍ റൂമിലേക്കു വന്നു. അമ്മ റൂമിലുണ്ട്. അവര്‍ തമ്മില്‍ അര മണിക്കൂറോളം സംസാരിച്ചു. രസം എന്താന്നു വച്ചാല്‍ നവീന്‍ മലയാളം ഒഴികെ എല്ലാ തെന്നിന്ത്യന്‍ ഭാഷയും സംസാരിക്കാനറിയാം. അമ്മയ്ക്കാണെങ്കില്‍ മലയാളം മാത്രമേ അറിയാവൂ. എന്നിട്ടും അവര്‍ തമ്മില്‍ അര മണിക്കൂര്‍ എങ്ങനെ സംസാരിച്ചുവെന്നറിഞ്ഞു കൂടാ.
നവീന്‍ പോയപ്പോള്‍ അമ്മ പറഞ്ഞു, ‘ഞങ്ങളുടെയൊക്കെ മനസ്സില്‍ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാന്‍ വരേണ്ടത്.’ അമ്മ അന്ന് അങ്ങനെ പറഞ്ഞെങ്കിലും ഞാനത് കാര്യമാക്കിയില്ല. പിന്നെയും കുറേക്കാലം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി നടന്നു. പക്ഷേ, വിളിക്കുമ്പോഴൊക്കെ സംസാരിക്കുന്നത് സിനിമയെക്കുറിച്ചായിരുന്നു. നവീന്‍ തിരക്കുള്ള ആളാണ്. എപ്പോഴും ഫോണില്‍ കിട്ടുന്ന ആളല്ല. എങ്കിലും നല്ല സുരക്ഷിതത്വബോധം തരാന്‍ നവീന്‍ കഴിഞ്ഞു.
ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം, പഠനം, സിനിമ, യാത്രകള്‍, ആദ്യ പ്രണയം. അങ്ങനെ എല്ലാം. നവീനും ഉണ്ടായിരുന്നു ഒരു ക്യാംപസ് പ്രണയം. ഏതു കാര്യത്തിനും ഒരു പൊസിറ്റീവ് വശമുണ്ട്. ആദ്യ പ്രണയത്തെത്തുടര്‍ന്നാണ് ഞാന്‍ പുസ്തകങ്ങളുമായി കൂടുതല്‍ അടുത്തത്. ഈ ലോകം എന്താണെന്ന് അറിയണമെങ്കില്‍ മാധ്യമങ്ങളെ ശ്രദ്ധിക്കണം, കാര്യങ്ങള്‍ അഗാധമായി മനസ്സിലാക്കാന്‍ ഈടുറ്റ ഗ്രന്ഥങ്ങള്‍ വായിക്കണം എന്നൊക്കെ അതോടെ പഠിച്ചു. പ്രണയം പൊളിഞ്ഞെങ്കിലും ഇങ്ങനെ ചില ഗുണങ്ങളുണ്ടായി.’
എന്നോടൊപ്പമുള്ള ഫോട്ടോ അച്ചടിച്ചു വന്നതോെട താനും സെലിബ്രിറ്റി ആയന്ന് നവീന്‍ ഈയിടെ തമാശ പറഞ്ഞു. ഭാവന, കാര്‍ത്തി എന്നൊന്നുമല്ല, ‘ബുജ്ജു’ എന്നാണ് നവീന്‍ എന്നെ വിളിക്കുന്നത്. കന്നഡ വാക്കാണ്. ‘ചെല്ലക്കുട്ടി’ എന്നൊക്കെ പറയും പോലെ ഒരു ഓമനപ്പേര്.
Post Your Comments