ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ രണ്ടു താരങ്ങൾ വീണ്ടും ഒന്നിക്കുന്നു. പതിനേഴ് വര്‍ഷത്തിന് ശേഷം രണ്ട് സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. സെയ്ഫ് അലി ഖാനും, ആര്.മാധവനുമാണ് പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നത്. 2001ല്‍ ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘റെഹ്ന ഹൈ തേരേ ദില്‍ മെയിന്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.
ആനന്ദ് എല്‍ റായിയുടെ നിര്‍മ്മാണത്തില്‍ ഫിലോരി, എന്‍എച്ച് 10, മനോരമ സിക്സ് ഫീറ്റ് അണ്ടര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത നവീദീപ് സിംഗ് ആണ് ചരിത്രപരമായ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടത്തുന്നത്.
ചിത്രത്തിനായി ഇരു താരങ്ങളും വാള് പയറ്റും, കുതിര സവാരിയും അഭ്യാസിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സോയ ഹുസൈനാണ് ചിത്രത്തിലെ നായിക. എന്നാല്‍ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments