CinemaKollywoodNEWS

“മാനസികമായി ഞാന്‍ തളര്‍ന്നു പോയ ദിവസങ്ങളായിരുന്നു അത്”

‘അരുവി’ എന്ന തമിഴ് സിനിമയിലൂടെ ജനശ്രദ്ധ നേടിയ അതിഥി ബാലന്‍ തന്‍റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലായിരുന്നു ആദ്യ സിനിമയെക്കുറിച്ചുള്ള അതിഥിയുടെ തുറന്നു പറച്ചില്‍. അതിഥി ‘അരുവി’യായി സ്ക്രീനില്‍ നിറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തെ നെഞ്ചോടു ചേര്‍ത്ത് വച്ചു, ഒരു നേര്‍ത്ത വിങ്ങലോടെ തിയേറ്റര്‍ വിട്ട ഓരോ പ്രേക്ഷകരും പറഞ്ഞു, പോയ വര്‍ഷത്ത മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അരുവിയെന്ന്. അതേ അരുവിയെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് പകുതി മലയാളിയായ അതിഥി ബാലന്‍.

“അരുവിയുടെ അതേ അവസ്ഥയിലൂടെ കടന്നു പോകുന്ന കുറെ പേരുടെ വീഡിയോകള്‍ ദിവസവും കണ്ടു. മാനസികമായി ഞാന്‍ തളര്‍ന്നു പോയ ദിവസങ്ങളായിരുന്നു. ഒറ്റപ്പെട്ട പോലെ തോന്നി. ആ അനുഭവവും എന്നെ ഒരുപാട് മാറ്റി എന്ന് തോന്നുന്നു. പിന്നീട് ക്ലൈമാക്‌സ് ഷൂട്ട് കഴിഞ്ഞ് ആ കഥാപാത്രത്തില്‍ നിന്ന് പുറത്തു വരാനായില്ല. ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷം എന്റെ അമ്മ എപ്പോഴും പറയും, ‘നീ അതില്‍ നിന്ന് പുറത്തു വന്നേ തീരൂ എന്ന്…’ കുറെ കാലമെടുത്താണ് എനിക്ക് അതിനു സാധിച്ചത്”.

shortlink

Related Articles

Post Your Comments


Back to top button