KollywoodLatest News

ഹെഗ്ഡയെ വിഷയത്തിൽ പ്രതികരണവുമായി പ്രകാശ് രാജ്

ബംഗളൂരു : കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയ്‌ക്കെതിരെ ചലച്ചിത്ര താരം പ്രകാശ് രാജ്. ദലിതരെ തെരുവു നായ്ക്കളോടുപമിച്ച ഹെഗ്ഡയെ പുറത്താക്കാന്‍ ബി.ജെ.പി തയാറാകണമെന്ന് താരം പറഞ്ഞു.ബി.ജെ.പി ഇത്തരം പരാമര്‍ശങ്ങളെ ന്യായീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

കര്‍ണാടകയിലെ ബെല്ലാരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയെ ദലിത് വിഭാഗത്തില്‍പെട്ടവര്‍ ഉപരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദലിതരെ ഹെഗ്ഡെ നായയോട് ഉപമിച്ചത് . പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി മുന്നോട്ടുപോകുമെന്നും അതിനിടെ കുരക്കുന്ന തെരുവ് പട്ടികളെ ഗൗനിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.

എന്നാല്‍ സംഭവം വിവാദമായതോടെ ബുദ്ധി ജീവികളെ ഉദ്ദേശിച്ചായിരുന്നു താൻ പറഞ്ഞതെന്നും തന്‍റെ വാക്കുകള്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി കോണ്‍ഗ്രസ് വളച്ചൊടിക്കുകയായിരുന്നുവെന്ന് ഹെഗ്ഡെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button