BollywoodLatest News

പദ്മാവത് നിരോധിക്കാൻ രജപുത് വനിതകള്‍ രംഗത്ത്

ഡൽഹി : വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ചിറ്റോറില്‍ രജ്പുത് വനിതകളുടെ മഹാറാലി. 200 ഓളം സ്ത്രീകളാണ് വാളുമേന്തി ചിറ്റഗോറില്‍ റാലി നടത്തിയത്. രാജ്യമൊട്ടാകെ ചിത്രം നിരോധിക്കുക, അല്ലാത്തപക്ഷം തങ്ങളെ മരിക്കാനാനുവദിക്കുക എന്നതായിരുന്നു റാലിയുടെ മുദ്രാവാക്യം. ജൗഹര്‍ ക്ഷത്രാണി മഞ്ച്, രജ്പുത് കര്‍ണി സേന, ജൗഹര്‍ സ്മൃതി സന്‍സ്താന്‍, എന്നിവരുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.

ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജസ്ഥാന്‍ ഗവര്‍ണര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി എന്നിവരെ ഇക്കാര്യം അറിയിക്കാന്‍ നിവേദനം സമര്‍പ്പിച്ചു. വനിതാ പ്രതിനിധികള്‍ നിവേദനം സമര്‍പ്പിച്ചതായി ചിറ്റോര്‍ സബ്ഡിവിഷണല്‍ ഓഫീസര്‍ സുരേഷ് കുമാര്‍ പറഞ്ഞു.

രജ്പുത് വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചാണ് പദ്മാവതിനെതിരെ ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ചിറ്റോര്‍ കോട്ടയില്‍നിന്നാണ് റാലി ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button