കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി ഫ്രഞ്ച് പോണ്നായികയുടെ പുതിയ വെളിപ്പെടുത്തല്‍. തന്റെ നഗ്ന സെല്‍ഫി ആവശ്യപ്പെടുന്നവരുടെ ലിസ്റ്റില്‍ പന്ത്രണ്ട് വയസ്സുള്ള കുട്ടികളും ഉണ്ടെന്നാണ് പോണ്നായിക നികിത ബെല്ലൂച്ചി പറയുന്നത്. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി താന്‍ മടുത്തുവെന്നും നികിത ഓര്‍മിപ്പിക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടൂ, നഗ്ന സെല്‍ഫികള്‍ അയച്ചു തരൂ എന്ന ആവശ്യവുമായി പന്ത്രണ്ട് വയസ്സുള്ള കുട്ടികളാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്നും ബെല്ലൂച്ചി ട്വിറ്റര്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. കുട്ടികള്‍ അയച്ച അശ്ലീല മെസേജുകള്‍ നികിത ബെല്ലൂച്ചി ട്വിറ്റര്‍ പോസ്റ്റില്‍ തുറന്നുകാട്ടി. ഒരു ദിവസത്തില്‍ ഇത്തരത്തിലുള്ള ആയിരത്തോളം മെസേജുകള്‍ വരാറുണ്ടെന്നും നികിത പറയുന്നു.
Post Your Comments