സാമൂഹിക പ്രസക്തമായ എല്ലാ വിഷയങ്ങളിലും ഇടപെടാറുള്ള വ്യക്തിയാണ് നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യൂ. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മം കലര്‍ത്തിയും ജോയ് മാത്യൂ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. ഇടവക എന്നൊക്കെ പറഞ്ഞാൽ ആർക്കും മനസ്സിലാക്കാൻ എളുപ്പമുണ്ടായിരുന്നുവെന്നും , എന്നാൽ രൂപതാ അതിരൂപതാ എന്നൊക്കെ കേട്ടപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ലെന്നും ഇപ്പോള്‍ അതിന്‍റെ അര്‍ഥം പിടികിട്ടിയെന്നും ജോയ് മാത്യൂ പരിഹാസത്തോടെ പറയുന്നു.
ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇടവക എന്നൊക്കെ പറഞ്ഞാൽ ആർക്കും
മനസ്സിലാക്കാൻ എളുപ്പമുണ്ടായിരുന്നു
എന്നാൽ
രൂപതാ
അതിരൂപതാ
എന്നൊക്കെ കേട്ടപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല
ഇപ്പൊ മനസ്സിലായി “രൂപ താ “
എന്നാണു
ഇവർ പറയുന്നതെന്ന്-
ഞാൻ ഒരു രൂപ പോലും
തരില്ല കാരണം ഞാൻ
ഒരു രൂപതയിലും
ഇല്ല –
മാത്രമല്ല ഇവർ പറയുന്ന ആളേ അല്ല നമ്മുടെ യേശു
നമ്മുടെ യേശു
കയ്യിൽ ചമ്മട്ടിയുമായി വന്ന് ദേവാലയങ്ങളിലിരിക്കുന്ന കള്ളക്കച്ചവടക്കാരെ
അടിച്ചോടിക്കുന്നവനാണു-
നമ്മുടെ യേശുവിനു സഞ്ചരിക്കാൻ കഴുതപ്പുറം
അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാർക്ക് സഞ്ചരിക്കാൻ വോൾവോ
എന്നിട്ടും
പറയുന്നു രൂപ താ….രൂപ താ
Post Your Comments