CinemaGeneralMollywoodNEWS

“എന്നെ ആര്‍ക്കുമൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് അവന്‍ വിളിച്ചു പറയുന്നത്”

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ‘ആട് 2’-വിന്‍റെ വ്യാജപതിപ്പ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ആട്-2’വിന്‍റെ നിര്‍മ്മാതാവായ വിജയ്‌ ബാബു രംഗത്തെത്തി.

വിജയ്‌ ബാബു തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ

“ടോറന്റില്‍ അപ്ലോഡ് ചെയ്യുന്നവര്‍ സ്മാര്‍ട്ടാണ്. അവരുടെ ഐഡന്റിറ്റി പുറത്തറിയാതിരിക്കാന്‍ അവര്‍ എല്ലാ മുന്‍കരുതലുകളും എടുക്കും. എന്നാല്‍ തമിഴ്‌റോക്കേഴ്‌സ് മലയാളം അഡ്മിന്റെ അടുത്ത് തന്നെ ഞങ്ങള്‍ എത്തിക്കഴിഞ്ഞു. പിന്നെ ഉള്ളത് ഇന്‍ഡസ്ട്രിയും പൊലീസും ചേര്‍ന്നാണ് നോക്കേണ്ടത്. മലയാളം ഇന്‍ഡസ്ട്രിക്കൊപ്പം തമിഴ് തെലുങ്ക് ഇന്‍ഡസ്ട്രിയും തമിഴ് റോക്കേഴ്‌സിനെ പിടിക്കാനുള്ള ഓട്ടത്തിലാണ്.

അതേസമയം, സിനിമ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സിനിമാ വ്യവസായത്തിന് നേര്‍ക്ക് നടുവിരല്‍ കാണിക്കുന്നതിന് തുല്യമാണത്. ഞാന്‍ നിയമത്തിന് മുകളിലാണ്, എന്നെ ആര്‍ക്കുമൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് അവന്‍ വിളിച്ചു പറയുന്നത്. അവന് കാണിച്ചു കൊടുക്കാം. അവനെ എങ്ങനെയാണ് പൂട്ടിയതെന്ന് അവന് പോലും മനസ്സിലാകില്ല”.

shortlink

Related Articles

Post Your Comments


Back to top button