നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയ സമയം ആലുവ സബ്ജയിലിന് മുന്നിലെത്തിയ ആളാണ് നടന്‍ ധര്‍മജന്‍. അന്ന് കൂളിംഗ് ഗ്ലാസും ധരിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ താരം പൊട്ടിക്കരഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി ട്രോളുകളാണ് എത്തിയത്.താരം മദ്യപിച്ചാണ് അവിടെയെത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ഈ സംഭവത്തെക്കുറിച്ച് ധര്‍മജന്‍ പറഞ്ഞത് ഇങ്ങനെ,നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്.ദിലീപ് ജയിലായിരുന്ന സമയത്ത് ഏറെ വിഷമത്തിലായിരുന്നെന്നും താനും ഭാര്യയും മക്കളും കട്ടിലിൽ കിടക്കാതെ തറയിൽ കിടന്നുറങ്ങിയിരുന്നെന്നും അദ്ദേഹത്തിന് ജാമ്യം കിട്ടിയതിന് ശേഷമാണ് കട്ടിലിൽ കിടക്കാൻ തുടങ്ങിയതെന്നും ധർമ്മജൻ പറയുകയുണ്ടായി.
Post Your Comments