ബോളിവുഡ് സുന്ദരി ഐശ്വര്യ റായും അഭിഷേകിന്റെ സഹോദരി ശ്വേത നന്ദയും അത്ര സ്വരചേര്‍ച്ചയില്‍ അല്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വിവരം. ഇവരുടെ പൊരുത്തക്കേടുകള്‍ വ്യക്തമാക്കുന്ന നിരവധി സംഭവങ്ങള്‍ നടന്നാതായും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി അഞ്ചിന് പിറന്നാള്‍ ആഘോഷിക്കാന്‍ ഇരിക്കുന്ന അഭിഷേക് ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷിക്കുന്നത് ആസ്ട്രേലിയയിലെ സിഡ്നിയിലാണ്,സ്ഥിരമായി ബച്ചന് കുടുംബത്തില്‍ ജന്മദിനം ആഘോഷിക്കാറുള്ള അഭിഷേക് ഇത്തവണ അതിര്‍ത്തി കടന്നു പോയി പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ കാരണക്കാരി ഐശ്വര്യയാണെന്നാണ് സൂചന. ഭര്‍തൃ സഹോദരിയായ ശ്വേത നന്ദയുമായുള്ള അകല്‍ച്ചയാണ് ഇതിനു കാരണമായി ബോളിവുഡ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സംവിധായിക ഫറാഖാന്റെ ജന്മദിനത്തിലും ഐശ്വര്യ പങ്കെടുക്കാതിരുന്നത്, ശ്വേത നന്ദ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തത് കൊണ്ടാണെന്നും ഗോസിപ്പ് പ്രചരിക്കുന്നുണ്ട്.
Post Your Comments