
‘ആട് 2’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയുടെ വ്യാജപകർപ്പ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വ്യക്തിക്കെതിരെ ചിത്രത്തിന്റെ സംവിധായകന് മിഥുന് മാനുവല്‍ തോമസ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മിഥുന്റെ പ്രതിഷേധം. മേലിൽ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുതെന്ന വേദന പങ്കുവച്ചുകൊണ്ടാണ് മിഥുന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
ഒരു മൈലാഞ്ചിമോന്റെ FACEBOOK പോസ്റ്റ് ആണിത്… തീയറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ വ്യാജപകർപ്പ് മുഴുവനായും അപ്ലോഡ് ചെയ്തിരിക്കുന്നു… !! യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അത് ഷെയർ ചെയ്ത അനേകം പേർ.. ഇങ്ങനത്തെ നിരവധി പോസ്റ്റുകൾ മറ്റു പേജുകളിൽ… അതിജീവനത്തിനായി കഷ്ട്ടപ്പെടുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കൽ കോടാലി വെക്കുന്ന , ഒരു ബിസിനസ്സിൽ കോടികൾ ഇൻവെസ്റ്റ് ചെയ്യുന്ന ഒരു നിർമ്മാതാവിന്റെ അദ്ധ്വാനം കാറ്റിൽ പറത്തുന്ന, ഇത്തരം തന്തയ്ക്കു പിറക്കാത്തവൻമാർ സമൂഹത്തിനു തന്നെ ഒരു ബാധ്യത ആണ്… !! ഡിയർ Law…. നടപടികൾ മാതൃകാപരമാവണം… മേലിൽ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുത്…
Post Your Comments