പോണ്‍താരം മിയ മല്‍കോവയെ നായികയാക്കി രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത സെക്സ് ആന്റ് ദ ട്രൂത്ത് എന്ന സിനിമയ്ക്കെതിര വനിതാ സംഘടനകള്‍ രംഗത്ത്. ഓള് ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷനാണ് രാംഗോപാല്‍ വര്‍മ്മയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. സ്ത്രീസമത്വവാദത്തെക്കുറിച്ച് ഒരു പോണ് നടിയുടെ കാഴ്ചപ്പാടാണ് ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബിജെപിയുടെ വനിതാ സംഘടനയായ മഹിള മോര്‍ച്ചയും ചിത്രത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ശക്തമായ സംസ്കാരം മതമല്ല, അത് ലൈംഗികതയാണെ ഹ്യൂ ഹെഫ്നറുടെ വാക്യങ്ങള്‍ രാംഗോപാല്‍ വര്‍മ്മ തന്റെ ചിത്രത്തിലൂടെ ആവര്‍ത്തിക്കുന്നതാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്.
Post Your Comments