ടോളിവുഡിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട താര വിവാഹമായിരുന്നു നാഗചൈതന്യ-സാമന്ത താര വിവാഹം. രാജകീയമായി നടന്ന വിവാഹത്തിന്‍റെ ഭാഗമായി ഇരുവർക്കും പ്രമുഖരില്‍ നിന്ന് നിരവധി സമ്മാനങ്ങളും ലഭിച്ചിരുന്നു .എന്നാൽ വിലപ്പെട്ട ഈ സമ്മാനങ്ങൾ സ്വന്തം കാര്യത്തിന് വിനിയോഗിക്കുക എന്നതല്ല സാമന്തയുടെ പുതിയ പദ്ദതി. പാവപ്പെട്ട കുട്ടികളുടെ പഠന ചെലവിനും. ചികിത്സാ സഹായത്തിനുമായി തനിക്കു കിട്ടിയ മൂല്യമേറിയ വിവാഹ സമ്മാനങ്ങള്‍ ലേലത്തിൽ വയ്ക്കാനാണ് ഈ തെന്നിന്ത്യൻ താര സുന്ദരിയുടെ നീക്കം.നാഗചൈതന്യയുടെയും കുടുംബത്തിന്റെയും എല്ലാ പിന്തുണയും ഈ കാര്യത്തില്‍ സാമന്തയ്ക്കൊപ്പമുണ്ട്.
Post Your Comments